Tuesday, 11 September 2012

അംഗിത...പ്രത്യേക പരിഗണന

അംഗിതയും ചേച്ചി അശ്വതിയും

ചെറുവത്തൂര്‍ മയ്യിച്ചയിലെ അംഗിതയുടെ കുടുംബത്തിന് ചലച്ചിത്രതാരം സുരേഷ് ഗോപി വീട് നിര്‍മ്മിച്ച്‌ നല്‍കും. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇദ്ദേഹം നിര്‍മ്മിച്ച്‌ നല്‍കുന്ന രണ്ടാമത്തെ വീടാണ് ഇത്. പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് സാഹിത്യ വേദിയിലൂടെയാണ് മയ്യിച്ചയിലെ രാധാകൃഷ്ണന്‍ - രമ ദമ്പതികളുടെ മകള്‍ അംഗിതയുടെ വേദന സുരേഷ് ഗോപി അറിഞ്ഞത്. ജനിച്ചത്‌ മുതല്‍ കിടന്ന കിടപ്പിലാണ് ഏഴ് വയസ്സുകാരിയായ ഈ കുട്ടി. സഹായത്തിന് ഒരാള്‍ കൂടെയില്ലാതെ കഴിയില്ലെന്നതിനാല്‍ അമ്മ രമ ഇപ്പോഴും മകള്‍ക്ക് കൂട്ടിരിക്കും. പിതാവ് കൂലിപ്പണിയെടുത്താണ് കുടുബം പുലര്‍ത്തുന്നത്. വേദനകള്‍ക്കിടയില്‍ വലിയൊരാശ്വാസമാവുകയാണ് സുരേഷ് ഗോപിയുടെ ഈ സ്നേഹം. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗം കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ: അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കാര്‍ത്യായനി, കെ രാധാമണി, എം പി പത്മനാഭന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, മയ്യിച്ച ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു



2 comments: